---
title: "കേരള പിഎസ്‌സി അഭിമുഖ പരീക്ഷ: കണ്ണൂർ, മലപ്പുറം ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 19-ന് നിർണായക അറിയിപ്പ്"
english_title: "Kerala PSC Interview Schedule 2026: Kannur and Malappuram HST Posts"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379027/  kerala-psc-interview-schedule-kannur-malappuram-hst-posts"
published_at: "2026-08-18T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83ec347d436_download_(67).jpeg"
keywords: ["erala PSC Interview", "PSC Kannur District Office", "Malappuram PSC News"]
---

# കേരള പിഎസ്‌സി അഭിമുഖ പരീക്ഷ: കണ്ണൂർ, മലപ്പുറം ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 19-ന് നിർണായക അറിയിപ്പ്

> **Lead Summary:** കണ്ണൂര്‍: കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ താഴെ പറയുന്ന തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖപരീക്ഷ ഓഗസ്റ്റ് 19 ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ വെച്ച് നടത്തുന്നതാണ്. അഭിമുഖ പരീക്ഷയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ സന്ദേശം, ഫോണ്‍ സന്ദേശം എന്നിവ ഇതു സംബന്ധിച്ച് നല്‍കിയിട്ടുണ്ട്.

## Article Content

കണ്ണൂര്‍: കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ താഴെ പറയുന്ന തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖപരീക്ഷ ഓഗസ്റ്റ് 19 ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ വെച്ച് നടത്തുന്നതാണ്. അഭിമുഖ പരീക്ഷയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ സന്ദേശം, ഫോണ്‍ സന്ദേശം എന്നിവ ഇതു സംബന്ധിച്ച് നല്‍കിയിട്ടുണ്ട്.

ഉദ്യോഗാര്‍ത്ഥികള്‍ അവരവരുടെ പ്രൊഫൈലില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സല്‍ പ്രമാണങ്ങളും കമ്മിഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും സഹിതം ഇന്റര്‍വ്യൂ ദിവസം നിശ്ചിത സമയത്ത് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ ഹാജരാകേണ്ടതാണ്.

തസ്തിക, കാറ്റഗറി നമ്പര്‍, ചുരുക്കപ്പട്ടികയുടെ ജില്ല എന്നിവ ക്രമത്തില്‍

ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം) (റിക്രൂട്ട്‌മെന്റ് ബൈ ട്രാന്‍സ്ഫര്‍) ഇന്‍ ജനറല്‍ എഡുക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ്- 761/2025 - കണ്ണൂര്‍

ഹൈസ്‌കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ്) (റിക്രൂട്ട്‌മെന്റ് ബൈ ട്രാന്‍സ്ഫര്‍) ഇന്‍ എഡുക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ് - 28720/25 കണ്ണൂര്‍

ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ്) മലയാളം മീഡിയം (റിക്രൂട്ട്‌മെന്റ് ബൈ ട്രാന്‍സ്ഫര്‍) ഇന്‍ ജനറല്‍ എഡുക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ് - 762/25 (കെഎന്‍ആര്‍) & 283/25 (എംഎല്‍പി) കണ്ണൂര്‍ & മലപ്പുറം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379027/  kerala-psc-interview-schedule-kannur-malappuram-hst-posts)